നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ  വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയും, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 29. വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.