ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം വെള്ളിയാഴ്ച്ച മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗമം ഡിസംബര്‍ 23 ന് രാവിലെ 11.30 ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ദിഖ് എന്നിവര്‍ പങ്കെടുക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശികന്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.

സംഗമത്തിന്റെ മുന്നോടിയായി് നാളെ (വ്യാഴം) രാവിലെ 8 മുതല്‍ ചൂതുപാറ എസ്.കെ കവലയില്‍ കന്നുകാലി പ്രദര്‍ശനം നടത്തും. രാവിലെ 10.30 ന് ക്ഷീരസംഘം പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് നടക്കും. മീനങ്ങാടി ക്ഷീരസംഘം ഹാളില്‍ നടക്കുന്ന മോട്ടിവേഷന്‍ ക്ലാസില്‍ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ. എ. ദിനേശ് വിഷയാവതരണം നടത്തും. വൈകീട്ട് 3 ന് ക്ഷീര സംഘം ഹാളില്‍ ക്ഷീരസംഘം ജീവനക്കാര്‍ക്കായി ഡയറി ക്വിസ് നടത്തും. വെളളി രാവിലെ 9.30 ന് മീനങ്ങാടി സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ക്ഷീര കര്‍ഷക സെമിനാര്‍ നടത്തും. സെമിനാറില്‍ ”കന്നുകാലികളിലെ രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും” എന്ന വിഷയത്തില്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ. ഷണ്‍മുഖവേല്‍ വിഷയാവതരണം നടത്തും.