ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൃഷി ചെയ്ത കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തരിയോട് ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ തുടങ്ങി. ഫാം ഗേറ്റ് കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ഷിബു നിര്‍വ്വഹിച്ചു. കര്‍ഷക സംഘം പ്രസിഡന്റ് മാത്യു വടക്കാട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം. ജയരാജ്, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രന്‍ മടത്തുവയല്‍, കെ.വി ഉണ്ണികൃഷ്ണന്‍, വി.എഫ്.പി.സി.കെ മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. അനൂപ്, ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍, കര്‍ഷക സംഘം എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
