ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും രൂപീകരിച്ച തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഭാവി വോട്ടര്‍മാരായ യുവ തലമുറയിലേക്ക് എത്തിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ലിറ്ററസി ക്ലബ് കോര്‍ഡിനേറ്റര്‍ ടി.എസ് രാജേഷ്, ലിറ്ററസി ക്ലബ് മാസ്റ്റര്‍ ട്രെയ്‌നര്‍ റ്റിജു തോമസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.