ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചും എംബ്‌ലോയിബിലിറ്റി സെന്ററും ഗുരുവായൂർ ലിഫ്‌ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച തൊഴിലുറപ്പ് പ്രതീക്ഷ 2022 മെഗാ ജോബ് ഫെയറിൽ 248 പേർക്ക് തൊഴിലവസരം. 537 പേരെ ഷോട്ട്ലിസ്റ്റ് ചെയ്തു. 25 ഉദ്യോഗദായകർ മേളയിൽ പങ്കെടുത്തു.

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടന്ന ജോബ് ഫെയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ഹംസ വിഎം, ഗുരുവായൂർ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ഷഫീർ കെഎം, നഗരസഭാ വാർഡ് കൗൺസിലർ പ്രൊഫ.പികെ ശാന്തകുമാരി, എൽഎഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.സി.വൽസ എം.എ., എൻ.ബി. ശശികുമാർ (എംപ്ലോയ്‌മെന്റ് ഓഫീസർ എസ്.ഐ.ടി. എം.എൽ.എസ്., ചാവക്കാട്) ജില്ലാ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് മുഹമ്മദ് ഷൗക്കത്തലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.