വയനാട് ജില്ലയിലെ പൊതുജനങ്ങള്‍ക്ക് വില്ലേജ്, താലൂക്ക്, ആര്‍ഡിഒ ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് ഗൂഗിള്‍ മീറ്റ് മുഖേന ക്ലാസുകള്‍ നല്‍കുന്നു. ഡിസംബര്‍ 24 വരെ എല്ലാ ദിവസങ്ങളിലും വൈകീട്ട് 6 ന് ക്ലാസ് നടക്കും. താത്പര്യമുള്ളവര്‍ക്ക് https://meet.google.com/qpb-juns-whi എന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് വഴി വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള ക്ലാസില്‍ പങ്കെടുക്കാം.