അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്കായി മുള്ളന്‍കൊല്ലി പി.എച്ച്.സി യില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍ ബേബി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.രഞ്ജു, ജെ.എച്ച്.ഐ.സി.ജി ഷിബു, ജെ.പി.എച്ച്.എന്‍ മഞ്ജു സോമനാഥ് എന്നിവര്‍ സംസാരിച്ചു.ഡോ. മിഥുന്‍ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പിൽ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.