കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജനുവരി 20നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.