ഇരിങ്ങൽ സർഗാലയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയിൽ, യു എൽ ഫൗണ്ടേഷൻ ഒരുക്കിയ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ശ്രദ്ധേയമാകുന്നു. സ്റ്റാളിൻ്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ നിർവഹിച്ചു. സിനിമാ സംവിധായകൻ എം മോഹനൻ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന നടത്തി.
ബുദ്ധിപരമായ ഭിന്നശേഷിയുള്ള മുതിർന്നവർക്ക് തൊഴിൽ പരിശീലനം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് യു എൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. സർഗലയ ഫെസ്റ്റിൽ ഒരുക്കിയ സ്റ്റാളിൽ ഇവർ നിർമ്മിച്ച വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാണ്. ചടങ്ങിൽ യു എൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ്, അഭിലാഷ് ശങ്കർ, കോ-ഓഡിനേറ്റർ മുഹമ്മദ് ഷമീം എന്നിവർ പങ്കെടുത്തു.