ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലായി 6017 പക്ഷികളെ ദയാവധം നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ 133 താറാവുകളെയും 156 കോഴികളെയും, നീണ്ടൂര്‍ പഞ്ചായത്തില്‍ 2753 താറാവുകളെയും ആര്‍പ്പൂക്കരയില്‍ 2975 താറാവുകളെയുമാണ് ദയാവധം ചെയ്തത്. ആര്‍പ്പൂക്കരയിലെ പക്ഷികളെ ദയാവധം നടത്തുന്നത് തുടരുകയാണ്.

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ഡോ. ബിന്ദുരാജ്, ഡോ. അജയകുമാര്‍, വെച്ചൂര്‍ പഞ്ചായത്തില്‍ ഡോ. നിമ്മി ജോര്‍ജ്, ഡോ. ഫിറോസ്, ഡോ. ശരത് കൃഷ്ണന്‍, നീണ്ടൂര്‍ പഞ്ചായത്തില്‍ ഡോ. പ്രസീന ദേവ്, ഡോ. അനില്‍, ഡോ. അരുണ്‍ എന്നിവരാണ് ദ്രുതകര്‍മ്മസേനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ മനോജ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയദേവന്‍, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ.രാഹുല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.