കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജനയുടെ (ഡിഡിയു ജികെവൈ) കീഴില്‍ കസ്റ്റമര്‍ റിലേഷന്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡ് എന്ന സ്ഥാപനത്തിലാണ് പരിശീലനം. ഭക്ഷണം, താമസം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമാണ്. മൂന്നുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പഠനശേഷം ജോലി ലഭിക്കുന്നതിനുള്ള സഹായം, പോസ്റ്റ് പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭ്യമാവും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിനു രാവിലെ 10ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രവേശന ക്യാമ്പില്‍ പങ്കെടുക്കണമെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. കൂടൂതല്‍ വിരങ്ങള്‍ക്ക് – ഫോണ്‍: 9846137011, 8301049679.