ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ആവേശമുയര്‍ത്തി ജലസാഹസിക കായിക ഇനമായ ഫൈബര്‍ തോണി റേസ് മത്സരം. മത്സരം കാണാന്‍ നിരവധിയാളുകളാണ് ബേപ്പൂര്‍ മറീനയിലെത്തിയത്. ഫൈനലില്‍ അഞ്ച് ടീമുകള്‍ മാറ്റുരച്ചു.
ഒഴുക്കില്ലാത്ത നിരപ്പായ ജലത്തില്‍ 250 മീറ്ററിലാണ് മത്സരം നടന്നത്. അഗ്നി രക്ഷാസേന, കോസ്റ്റല്‍ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിച്ചു.ആനന്ദ്- ധനുഷ് സഖ്യത്തിന് ഒന്നാം സ്ഥാനവും സതീഷ്-റിച്ചാര്‍ഡ് സഖ്യത്തിന് രണ്ടാം സ്ഥാനവും സതീഷ് കുമാര്‍-മാരുതി സഖ്യത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.