ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം ദിനം സംഘടിപ്പിച്ച ഡിങ്കി റെയ്‌സിൽ അണിനിരന്നത് 23 വള്ളങ്ങൾ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. 2 പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി നാടൻ വള്ളങ്ങളുമായെത്തിയത്. ആവേശത്തോടെ തുഴയെറിഞ്ഞു മത്സ്യത്തൊഴിലാളികൾ
കാണികൾക്ക് മുന്നിൽ ഗംഭീര പ്രകടനം കാഴ്ച്ച വെച്ചു. രണ്ടു മണിക്ക് ആരംഭിച്ച മത്സരം വൈകിട്ട് നാലു മണി വരെ നീണ്ടു. മുജീബ്, സുധീർ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും അഫു, ഷംസു എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് യഥാക്രമം പതിനായിരം, അയ്യായിരം രൂപ സമ്മാനമായി ലഭിക്കും.