ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കായി മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് സംബന്ധിച്ച് ഏകദിന പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ കാലാനുസൃതമായ മാറ്റങ്ങൾ, പുതിയ ആശയങ്ങളും പദ്ധതികളും, തൊഴിലാളികളുടെ അവകാശങ്ങൾ, കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി തുടങ്ങിയവ ജനപ്രതിനിധികളെ പരിചയപ്പെടുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. കിലയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

കില റിസോഴ്സ്പേഴ്സൺമാരായ വി കെ ശ്രീധരൻ, എ കെ കുഞ്ഞുമുഹമ്മദ്, പി പി സദാനന്ദൻ, ബീന ഡേവിസ്, ടി കെ ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ പി കെ ജേക്കബ്, ബീന രവീന്ദ്രൻ, പി പി പോളി, ഇന്ദിര പ്രകാശൻ, സിന്ധു രവി, വി ഡി ബാഹുലേയൻ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.