ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ ഫെയറിൽ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ അവശ്യ സാധനങ്ങൾ ഗുണമേന്മയോടെ ലഭിക്കും.

പയർ, ഉഴുന്ന്,കടല തുടങ്ങി കുറഞ്ഞ നിരക്കിൽ 45 ഇന ആവശ്യ സാധനങ്ങളും , സോപ്പ്,സോപ്പുപോടി, ഹാൻഡ് വാഷ് ഉൾപ്പടെ മറ്റു നിത്യോപയോഗ സാധനങ്ങളും ഫെയറിൽ ഒരുക്കിയിട്ടുണ്ട് .സപ്ലൈകോ വില്പനശാലകളിൽ നിന്നോ, സപ്ലൈകോ ഫെയറുകളിൽ നിന്നോ 3000 രൂപയ്ക്കോ അതിൽ അധികം തുകയ്ക്കോ സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. ലക്കി ഡിപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് ഒരു ഗ്രാം സ്വർണ നാണയം സമ്മാനമായി നൽകും.ചടങ്ങ് പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത് ആദ്യവിൽപന നടത്തി. സപ്ലൈകോ മേഖല മാനേജർ കെ.എസ് സതീഷ് കുമാർ , ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ജയചന്ദ്രൻ , സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.