മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി കുടുംബശ്രീ സംരംഭത്തിന് എടവക ഗ്രാമ പഞ്ചായത്ത് വര്‍ക്ക് ഷെഡ് നിര്‍മിച്ചു നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സാധന സാമഗ്രി ഘടകത്തില്‍ നിന്നും 3,33,000 രൂപ വകയിരുത്തിയാണ് പതിനൊന്നാം വാര്‍ഡ് പുലിക്കാട് കവിത കുടുംബശ്രീ ആരംഭിച്ച സിമന്റ് അധിഷ്ഠിത നിര്‍മാണ യൂണിറ്റിന് പണിശാല നിര്‍മ്മിച്ച് നല്‍കിയത്.

ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ബ്ലോക്ക്തലത്തില്‍ ആദ്യമായി ഇരുനൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങളെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജെന്‍സി ബിനോയി ആദരിച്ചു. ജനപ്രതിനിധികളായ വിനോദ് തോട്ടത്തില്‍, എം.പി വത്സന്‍, സി.എം സന്തോഷ്, സി.സി സുജാത, ലിസി ജോണ്‍, കെ. ഷറഫുന്നീസ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ഓവസീയര്‍ ജോസ് പി. ജോണ്‍, വാര്‍ഡ് മെമ്പര്‍ ഷില്‍സണ്‍ മാത്യു, സെക്രട്ടറി എന്‍. അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.