ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ നാലാം ദിനത്തിൽ നാടിന്റെ വികാരത്തെ തൊട്ടുണർത്തി ഗുലാം ആൻഡ് പാർട്ടിയുടെ നാടൻ വള്ളംകളി. മത്സരാർത്ഥികളെ ആവേശത്തിലാഴ്ത്തിയ മത്സരം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
എട്ട് ടീമുകൾ പങ്കെടുത്ത വള്ളംകളി കാണാനും പ്രോത്സാഹിപ്പിക്കാനും നിരവധിയാളുകളാണ് എത്തിച്ചേർന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വൺ ഡയറക്ഷൻ കീഴുപറമ്പ് ഒന്നാം സ്ഥാനവും കർഷകൻ ഓത്തുപള്ളിപ്പുറായ രണ്ടാം സ്ഥാനവും മാക്സിമോ ഗ്രൂപ്പ് ഖത്തർ മൂന്നാം സ്ഥാനവും നേടി. അഗ്‌നി രക്ഷാസേനയും കോസ്റ്റല്‍ പോലീസും പ്രാദേശിക മത്സ്യത്തൊഴിലാളികളും മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ രംഗത്തുണ്ടായിരുന്നു.