ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ രണ്ടാം സീസൺ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. വൈകുന്നേരം ആറു മണിയോടെ ബേപ്പൂരിലെത്തിയ മന്ത്രി ഫെസ്റ്റ് നടക്കുന്ന പോർട്ടും പരിസരവും സാംസ്ക്കാരിക പരിപാടികൾ നടക്കുന്ന പ്രധാന വേദിയും സന്ദർശിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കപ്പലും മന്ത്രി സന്ദർശിച്ചു.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി, ബേപ്പൂർ ഇൻ്റർനാഷണൽ ഫെസ്റ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.