ആലപ്പുഴ: കുട്ടനാട്ടിൽ തുലാം പത്തോടെ പുഞ്ചകൃഷി തുടങ്ങാനാണ് കൃഷി വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അടിയന്തിരമായി ലഭ്യമായ പമ്പുകളും മോട്ടോറുകളും ഉപയോഗിച്ച് വെള്ളം വറ്റിക്കും. കേടാകാത്ത മുന്നൂറോളം മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കും. കരിനില പ്രദേശങ്ങളിൽ അതിന് മുമ്പ് കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാടിന്റെ മണ്ണ് മലമട്ട് അടിഞ്ഞ് കൂടുതൽ മെച്ചപ്പെട്ടതായി വിലയിരുത്തുന്നു.ഇത് കൂടുതൽ മെച്ചമായ വിളവിലേക്ക് നയിക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് ഇവിടെ സൗജന്യമായി വിത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.