61-ാമത് കേരള സ്കൂൾ കലോത്സം ഹരിതാഭമാക്കാൻ ഗ്രീൻ ബ്രിഗേഡുകളും. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഗ്രീൻ ബ്രിഗേഡുകളെ സജ്ജരാക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി
ഓറിയന്റേഷൻ ക്ലാസും നൽകുന്നുണ്ട്. ബി.ഇ.എം ജി.എച്ച്.എസ്.എസിലെ ക്ലാസിന്റെ ഉദ്ഘാടനം ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ ആർ.ഡി.ഡി പി.എം അനിൽ നിർവഹിച്ചു.
ചടങ്ങിൽ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി വെെസ് ചെയർമാൻ എം രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ്, അഡ്വ.എം രാജൻ, ജോഷി ആന്റണി, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കൃപാ വാര്യർ, നവകേരള മിഷൻ റീസോഴ്സ് പേഴ്സൺ പി.പ്രിയ, ക്ലസ്റ്റർ കോർഡിനേറ്റർ കെ.സിജു, തോമസ് തുടങ്ങിയവർ സംസാരിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ കെ.കെ ശ്രീജേഷ് കുമാർ സ്വാഗതവും ജോയിന്റ് കൺവീനർ എൻ. സജിത നന്ദിയും പറഞ്ഞു.
ശുചിത്വ മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ കെ.പി രാധാകൃഷ്ണൻ ക്ലാസെടുത്തു. ഒമ്പത് സ്കൂളുകളിൽ നിന്നായി 220 ആളുകൾ ക്ലാസിൽ പങ്കെടുത്തു. ഇക്കോ ക്ലബ് അംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ്, ജെ.ആർ.സി വളണ്ടിയേഴ്സ്, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരാണ് ക്ലാസിൽ പങ്കെടുത്തത്.