കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംസ്കൃതോത്സവം പ്രോഗ്രാം നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.ജനുവരി മൂന്നു മുതൽ ആരംഭിക്കുന്ന സംസ്‌കൃത കലോത്സവത്തിന്റെ ഭാഗമായി ജനുവരി 5 നു പ്രമുഖ സംസ്കൃത പണ്ഡിതൻ പട്ടയിൽ പ്രഭാകരന്റെ ജന്മഗൃഹത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും.സംസ്കൃത കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺഹാളിൽ ജനുവരി അഞ്ചാം തീയതി സെമിനാറും സംഘടിപ്പിക്കും.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ മന്ത്രി പി എ മുഹമ്മദ് റിയാസ് , എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ഡി ജി ഇ ജീവൻ ബാബു , എ.ഡി.പി.ഐ സന്തോഷ് കുമാർ സംസ്കൃതം സ്പെഷൽ ഓഫീസർ ഇൻ ചാർജ് സുനിൽകുമാർ കെ പി എന്നിവർ സംബന്ധിച്ചു.