കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയനവർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറൽ നേഴ്സിങ്ങ്, ബി എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിൾ ഏതെങ്കിലും ആദ്യചാൻസിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്കു മാത്രമേ അവാർഡിന് അർഹതയുള്ളു. അപേക്ഷിക്കാനുളള യോഗ്യത ആർട്സിൽ 60 ശതമാനത്തിലും, കോമേഴ്സിൽ 70 ശതമാനത്തിലും, സയൻസിൽ 80 ശതമാനത്തിലും കുറയാത്ത മാർക്ക് നേടിയിരിക്കണം. 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ലഭിച്ച റിസൾട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് 2023 ജനുവരി 1 മുതൽ 31വൈകുന്നേരം 3 മണി വരെ സമർപ്പിക്കാം. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04952384006