ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ(ബിഐഎസ്) ആഭിമുഖ്യത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.  ബിഐഎസിന്റെ വിവിധ സ്റ്റാന്‍ഡേര്‍ഡുകള്‍,  നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ വേണ്ട പ്രോഡക്ടുകള്‍, ഐഎസ്ഐ മാര്‍ക്ക്, ഹാള്‍മാര്‍ക്ക്, സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, പരാതികള്‍ സമര്‍പ്പിക്കുന്ന രീതി തുടങ്ങിയവ വിശദീകരിച്ചു. ബിഐഎസ് കെയര്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തി.

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി  റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് റ്റി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് കൊച്ചി ഓഫീസ് ജോയിന്റ് ഡയറക്ടര്‍ ടി.ആര്‍. ജുനിത, ഡെപ്യൂട്ടി ഡയറക്ടര്‍ രമിത്ത് സുരേഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.