ചോറോട് ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭക്ക് തുടക്കമായി. അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാർ പരിപാടിയാണ് തൊഴിൽ സഭ. പഞ്ചായത്തിലെ തൊഴിൽ സംരംഭക തത്പരർ, തൊഴിലന്വേഷകർ എന്നിവരെ ഒരേ വേദിയിൽ കൊണ്ടു വരികയാണ് പരിപാടിയുടെ ലക്ഷ്യം.

പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ തൊഴിൽ സഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനീഷ് കെ അധ്യക്ഷത വഹിച്ചു. കില പ്രതിനിധികളായ ബാലകൃഷ്ണൻ മാസ്റ്റർ, അനിൽകുമാർ മാസ്റ്റർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് തൊഴിൽ സഭാതല ഗ്രൂപ്പ് ചർച്ചയും നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പി, പഞ്ചായത്ത്‌ അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, പുഷ്പ, ബിന്ദു ടി, പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ, വ്യവസായ വകുപ്പ് ഇന്റേൺ എന്നിവർ സംസാരിച്ചു.