ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേരാനല്ലൂർ ചങ്ങാടക്കടവിൽ നിർമാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൊച്ചു റാണി ജോസഫും മൗണ്ട് കാർമൽ വികാരി ഫാ.ജോഷി ജോർജ് കൊടിയന്തറയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
7.70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കേന്ദ്രത്തിൽ ഇരിപ്പിടം,കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ മറ്റ് സൗകര്യങ്ങളും വിശ്രമ കേന്ദ്രത്തിൽ ഏർപ്പെടുത്തും.
ബ്ലോക്ക് മെമ്പർമാരായ റാണി മത്തായി, ഹാൻസൺ മാത്യു, ജയശ്രീ ഗോപീകൃഷ്ണൻ, കെ.രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി പോളി, അംഗങ്ങളായ ജാൻസി ടോമി, വിജു ചുളിക്കാട്ട്, അമ്പിളി സജീവൻ, മിനി ബോബൻ, എം.പി ലിജു, എൻ.എസ് സ്വരൂപ്,ഷീല അശോകൻ, ജോൺസൺ പുനത്തിൽ, ബെർലിൻ പാവനത്തറ, സെന്റ് ജോസഫ് കോൺവെൻറ് മദർ സി. മരിയ ട്രീസ , ഹോളി ഇൻഫന്റ് ബോയ്സ് ഹൈസ്കൂൾ എച്ച്.എം ഷാൻ ജോസഫ് , വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് ചീയേടത്ത്, കാൽവിൻ കൊറയ തുടങ്ങിയവർ പങ്കെടുത്തു.