പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു. പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ ആറ് താലൂക്കുകളില്‍ നിന്നായി 60 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും 50 മുതിര്‍ന്നവരും പങ്കെടുത്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.കെ ജയപ്രകാശ് മത്സരം ഉദ്ഘാടനം ചെയ്തു. എം.എം.എ. ബക്കര്‍ അധ്യക്ഷനായി. എം. ഉണ്ണികൃഷ്ണന്‍, വി. രവീന്ദ്രന്‍, പി.ടി സുദേവന്‍, എ. ജയബാലന്‍, ജില്ലാ സെക്രട്ടറി പി.എന്‍ മോഹനന്‍, ജില്ലാ ഓഫീസര്‍ എല്‍. ശ്രീകുമാര്‍ സംസാരിച്ചു. പ്രിയ, ബിന്‍സി, ഹരീഷ്, സുഗന്ധി എന്നിവര്‍ നേതൃത്വം നല്‍കി.

കൗതുകമായി മുതിര്‍ന്നവരുടെ വായനാമത്സരം

പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മുതിര്‍ന്നവരുടെ വായനമത്സരം കൗതുകകരമായി. 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന മത്സരത്തില്‍ 79 കാരനായ ആര്‍. കുട്ടി (ആലത്തൂര്‍), 76 കാരായ എസ്.എസ് കണ്ടമുത്തന്‍ (പാലക്കാട്), കെ. ഭാസ്‌കരന്‍ (മുണ്ടൂര്‍) എന്നിവര്‍ പങ്കെടുത്തത് യുവാക്കളില്‍ ആവേശമുണര്‍ത്തി. തങ്ങളും അവരെപ്പോലെ നല്ല വായനക്കാരാകും എന്ന് ഉറപ്പുകൊടുത്താണ് യുവാക്കള്‍ അവരോട് യാത്രപറഞ്ഞത്.