പുതുതലമുറയ്ക്ക് വായനയുടെ ലോകം സമ്മാനിക്കാൻ പുസ്തകങ്ങൾ കൈമാറി നടത്തറ ഗ്രാമപഞ്ചായത്ത്. 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആശാരിക്കാട്, മൂർക്കനിക്കര ഗവ.യുപി സ്കൂളുകളിലെ വായനശാലകളിലേയ്ക്കായാണ് പുസ്തകങ്ങൾ കൈമാറിയത്. ചരിത്രം, ഭൂമിശാസ്ത്രം, ആനുകാലികം തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 200ൽ അധികം പുസ്തകങ്ങളാണ് പഞ്ചായത്ത് ലൈബ്രറികൾക്ക് നൽകിയത്. ഡിജിറ്റൽ കാലഘട്ടത്തിലും വായനയുടെ പ്രാധാന്യം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് പറഞ്ഞു.