സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ചാണ് മേള. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫ്യൂച്ചർ ലീപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനുമനുസരിച്ച് എഞ്ചിനീയറിങ്, ഐ.ടി, ബാങ്കിങ്, സെയിൽസ്, മാർക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കൽ, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളിൽ തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാം. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂർത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 6 നകം www.jobfair.plus/pulpatta എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7593852229.