സഹകരണ ബാങ്കുകളുടെ പ്രസക്തി വർധിച്ചു വരുന്നതായി പി.വി അബ്ദുൽ വഹാബ് എം.പി. ലാഭവിഹിതം കൊടുക്കുന്നതിന് പുറമേ ധാരാളം സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും സഹകരണ ബാങ്കുകൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുളായി സർവ്വീസ് സഹകരണബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വലിയ ബാങ്കുകളും കിട്ടാക്കടം നേരിടുന്ന അവസ്ഥയിൽ കിട്ടാക്കടം ഇല്ലാതെ പ്രവർത്തിക്കുന്ന ചെറുകിട ബാങ്കുകളിൽ ഒന്നാണ് സഹകരണ ബാങ്കുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുളായി ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.കെ ഖാലിദ് അധ്യക്ഷനായി. കരുളായി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ജി റംലത്ത് റിപ്പോർട്ട് അവതരണം നടത്തി. നവീകരിച്ച കൗണ്ടർ ഉദ്ഘാടനം അഡ്വ. യു. എ ലത്തീഫ് എം എൽ എ യും സ്ട്രോങ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയും ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും നിർവഹിച്ചു. ഡിവിഡന്റ് വിതരണം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയനും ചികിത്സ സഹായ വിതരണം നിലമ്പൂർ അർബൻ ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്തും നിർവഹിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ബഷീർ നിക്ഷേപം സ്വീകരിച്ചു.

ചടങ്ങിൽ കരുളായി സർവീസ് സഹകരണ ബാങ്ക് വൈസ് ചെയർമാൻ കെ. വിജയരാജൻ, ഡെപ്യൂട്ടി രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ) ശ്രീഹരി, അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) സി.ബി. പ്രസാദ്, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ ടി . സുനിൽ കുമാർ, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ ശ്രീധരൻ, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടർ / കൺകറണ്ട് ഓഡിറ്റർ എം.പി ജയരാജൻ, സഹകരണ സംഘം പ്രസിഡന്റുമാരായ ജെ രാധാകൃഷ്ണൻ, സഫിയ, ആയിശ പി. എച്ച്, ലീലാമ്മ മാത്യു, വ്യാപാര വ്യവസായ ഏകോപന സമിതി ഉണ്ണി കടമ്പത്ത്, സന്തോഷ് ബാബു, ഡയറക്ടർമാരായ സി. ബി വർഗീസ്, എംപി ഹുസൈൻ, അബൂബക്കർ പറമ്പൻ, സറഫുദ്ദീൻ കൊളങ്ങര, സുന്ദരൻ കരുവാടൻ, അബ്ദുൽ ഖാദർ പി വി, സാബിറ, ഹഫ്‌സത്ത് തുടങ്ങിയവർ പങ്കെടുത്തു.