കേരള സ്കൂൾ കലോത്സവത്തിൽ ഗ്രേഡുകൾ വാങ്ങിയവർക്കുള്ള മെമെന്റോകളുടെ വിതരണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. കലോത്സവത്തിൽ എ ഗ്രേഡും മറ്റു ഗ്രേഡുകളും നേടിയ കലാപ്രതിഭകൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റ് വിതരണവുമാണ് ട്രോഫി കമ്മിറ്റി ഓഫീസിൽ നടക്കുന്നത്.
13000 മെമെന്റൊകളും,57- ഓളം വലിയ ട്രോഫികളുമാണ് കലാ പ്രതിഭകൾക്കുള്ള വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
മെമെന്റൊകൾ സ്വീകരിക്കുമ്പോൾ ഫോട്ടോ എടുക്കാനായി പ്രത്യേകം ഫോട്ടോ ഫ്രേമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
മാനാഞ്ചിറക്ക് സമീപം ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ ട്രോഫി കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,ട്രോഫി കമ്മിറ്റി കൺവീനർ ഫിറോസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.