പെരുമണ്ണ ഇ എം എസ് സർക്കാർ ഹയർസെക്കന്ററി സ്കൂളിന് പുതിയ ലാബ് കെട്ടിടം. ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ് സമുച്ചയം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഇ എം എസ് ഗവ. ഹയർസെക്കന്ററി സ്കൂളിൽ ഇരുനിലകളിലായാണ് ഹയർസെക്കന്ററി വിഭാഗത്തിന് ലാബ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ പി.ടി.എ. റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീർ കെ.കെ, ഹെഡ്മിസ്ട്രസ്സ് ഷൈമ.എൻ, പ്രിൻസിപ്പൽ കെ. സുഗതകുമാരി, പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണൻ മല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.