എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. എരിമയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് 2020 എസ്.സി, അതിദാരിദ്ര്യം ലിസ്റ്റിലെ 62 ഗുണഭോക്താക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാര്‍ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മഞ്ജുള, സെക്രട്ടറി കെ. ദിനേശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥ വി.ഇ.ഒ കവിത, വി.ഇ.ഒ അഞ്ജു എന്നിവര്‍ സംസാരിച്ചു.