ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്റ് ഇ) തസ്തികയില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.ഡി.എസ്/ബി.എസ്.സി നഴ്‌സിങ് വിത്ത് എം.പി.എച്ച് ആണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ ആയുര്‍വേദ വിത്ത് എം.പി.എച്ച് കാരെയും പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. മാസവേതനം 25,000 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ജനുവരി 8 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04826 232221, വെബ്സൈറ്റ്: www.arogyakeralam.gov.in.