സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല വായനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിദ്യാർഥികൾ, 16നും 25നും ഇടയിൽ പ്രായമുള്ളവർ, 25ന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.
വിജയികൾ: ഹൈസ്‌കൂൾ വിഭാഗം-ഒന്നാം സ്ഥാനം എം.പി രസ്‌ന (ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂർ), രണ്ടാം സ്ഥാനം എ.ഷാനിദ് (എ.എസ്.എം.എച്ച്.എസ്.എസ് വെളിയഞ്ചേരി), മൂന്നാം സ്ഥാനം സി.അതുൽനാഥ് (ജി.എച്ച്.എസ്.എസ്. പുലാമന്തോൾ).
16-25 വിഭാഗം വിജയികൾ: ഒന്നാം സ്ഥാനം- ടി.കെ അഞ്ജന (ദേശസേവിനി വായനശാല ആൻഡ് കലാസമിതി, കാപ്പിൽ), രണ്ടാം സ്ഥാനം എ. ദേവിക (പൈതൃകം സാംസ്‌കാരിക വേദി, കുവ്വക്കോട്), മൂന്നാം സ്ഥാനം കെ.നന്ദന (ദാനഗ്രാം ബാലസമാജം വായനശാല ഗ്രന്ഥാലയം, പുതുക്കോട്).
25ന് മുകളിൽ വിജയികൾ: ഒന്നാം സ്ഥാനം ഡോ. വി. ആർദ്ര (പ്രതിഭ ലൈബ്രറി ചെമ്മാട്), രണ്ടാം സ്ഥാനം എ. സുജിത (മഞ്ചേരി പബ്ലിക് ലൈബ്രറി), മൂന്നാം സ്ഥാനം പി. ഫെമിത (യംഗ് മെൻസ് ലെബ്രറി, ചുങ്കത്തറ).