സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന് കീഴില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് ചിറ്റൂര്‍ താലൂക്കില്‍ തുടക്കമായി. ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിതയുടെ വീട്ടില്‍ നിന്നാണ് സെന്‍സസിന് തുടക്കമായത്. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ. റജീന, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.ജെ രാജേഷ്, എം. ഷീല, ചിറ്റൂര്‍-തത്തമംഗലം നഗരസഭ സൂപ്പര്‍വൈസറും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ സി. സുജിത, എന്യൂമറേറ്റര്‍ ശിവദുര്‍ഗ, ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
