കുന്നംകുളം നഗരസഭയുടെ പിണ്ടി ഫെസ്റ്റ് നഗരസഭ ടൗൺ ഹാളിൽ എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുന്നംകുളം നഗരസഭ 2022-23 ലെ ബഡ്ജറ്റില്‍ പിണ്ടി പെരുന്നാളിനെ ഉള്‍പ്പെടുത്തി അതിന്റെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ പിണ്ടി ഫെസ്റ്റ് നടത്തുന്നത്.

ഉത്സവങ്ങൾ നാടിന്റെ ഉയിർപ്പാകണം.സർഗാത്മകമായ നല്ല ആവിഷ്കാരങ്ങൾ ഏതു തന്നെയായാലും അതിനെ വളർത്തിയെടുക്കണമെന്നും ഇതിന് എല്ലാവരും മതസൗഹാർദപരമായി തന്നെ മുന്നിട്ടിറങ്ങണമെന്നും എം എൽ എ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി കെ വാസു, ടൂറിസം ഡെവലപ്മെന്റ് സെക്രട്ടറി ജോബി ജോര്‍ജ്ജ് എന്നിവര്‍ മുഖ്യാതിഥികളായി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൗൺസിലർമാരായ ബിജു സി ബേബി, ഗീത ശശി, എ എസ് സുജീഷ്, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടർന്ന് തൃശൂർ പല്ലവി ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി.