ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ് 15 ദിവസത്തെ സൗജന്യ ഫാഷൻ ഡിസൈനിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. തുന്നലിൽ പ്രാഥമിക പരിജ്ഞാനമുള്ള, സ്വന്തമായി ബിസിനസ് തുടങ്ങാൻ താൽപര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി: 18 – 45. ജനുവരി 10 മുതൽ പരിശീലനം ആരംഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി രാവിലെ 10 മണിക്കും വൈകീട്ട് 5 മണിക്കും ഇടയിൽ ബന്ധപ്പെടുക : 7559855601, 7558868317