നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സഹായ ഉപകരണങ്ങളെക്കുറിച്ചും അവ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഭിന്നശേഷിക്കാരെ ബോധവത്കരിക്കാൻ മൂല്യനിർണയം സംഘടിപ്പിക്കുന്നു. നിഷ് നിയമിച്ച അസിസ്റ്റീവ് ടെക്‌നോളജി വിദഗ്ധരായിരിക്കും ഭിന്നശേഷിക്കാരെ സഹായിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും 2 മുതൽ 5 വരെയായിരിക്കും മൂല്യനിർണ്ണയം. അവശ്യക്കാർക്ക് https://online.nish.ac.in എന്ന ലിങ്കിലൂടെയോ, 0471 2944673 എന്ന നമ്പറിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യാം.