ജില്ലയില്‍ ആകെ 17.24 ലക്ഷം വോട്ടര്‍മാര്‍

എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍

സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അന്തിമ വോട്ടര്‍ പട്ടിക പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കളക്ടര്‍ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് കൈമാറി.

ജില്ലയില്‍ ആകെ വോട്ടര്‍മാരില്‍ 9,01,418 സ്ത്രീകളും 8,22,968 പുരുഷന്മാരും 10 ഭിന്നലിംഗക്കാരുമാണ്. 19 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഏറ്റവുമധികം വോട്ടര്‍മാര്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലാണ്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കുട്ടനാട് നിയോജകമണ്ഡലത്തിലാണ്.

അരൂര്‍- 1,96,746 (സ്ത്രീ-100711, പുരുഷന്‍-96035) ചേര്‍ത്തല- 2,07,948(സ്ത്രീ-107357, പുരുഷന്‍-100591), ആലപ്പുഴ- 1,93,876(സ്ത്രീ-99844, പുരുഷന്‍-94029), അമ്പലപ്പുഴ- 1,71,985(സ്ത്രീ-88682, പുരുഷന്‍-83303), കുട്ടനാട്- 1,63,941(സ്ത്രീ-84868, പുരുഷന്‍-79073), ഹരിപ്പാട് – 1,87,521(സ്ത്രീ-99162, പുരുഷന്‍-88355), കായംകുളം – 2,04,125(സ്ത്രീ-107810, പുരുഷന്‍-96314), മാവേലിക്കര- 1,99,098(സ്ത്രീ-106832, പുരുഷന്‍-92266), ചെങ്ങന്നൂര്‍- 1,99,156(സ്ത്രീ-106152, പുരുഷന്‍-93002) എന്നിങ്ങനെയാണ് നിയോജകമണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്.

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രക്രിയക്കായി മരണപ്പെട്ടതും താമസം മാറിയതുമായ 76,079 പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള 49,526 വോട്ടര്‍മാരുണ്ട്. 18 – നും 19-നും ഇടയില്‍ പ്രായമുള്ള 7,461 വോട്ടര്‍മാരും പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍(www.ceo.kerala.gov.in) ലഭിക്കും. സൂക്ഷ്മ പരിശോധനയ്ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.

വോട്ടര്‍ പട്ടിക പുതുക്കലിലും ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിലും സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാമതാണ്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടത്തിയത്. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍. കവിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍. ഉണ്ണികൃഷ്ണന്‍, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, ജി. സന്‍ജീവ് ദത്ത്, സുഭാഷ് ബാബു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.