മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി ലഹരി പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഇതുവരെ 738 കോപ്ടാ കേസുകളാണ് എക്‌സൈസ് വിഭാഗം രജിസ്റ്റർ ചെയ്ത്. ഇതുവഴി 1.47600 രൂപ പിഴയീടാക്കി. രണ്ട് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽ നിന്ന് എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ തുടർ നടപടികൾക്കായി ചിറ്റാർ എക്‌സൈസ് റേയ്ഞ്ച് ഓഫീസർക്ക് കൈമാറി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് താൽക്കാലിക എക്‌സൈസ് റേയ്ഞ്ചുകളാണ് പ്രവർത്തിക്കുന്നത്. സി.ഐമാർക്കാണ് ഇതിന്റെ ചുമതല. ഓരോ റേയ്ഞ്ചിലും 27 ഓഫീസർമാരും ഡ്യൂട്ടിയിലുണ്ട്. എട്ടുമണിക്കൂർ ഇടവിട്ട് 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ഇവർ. ഒരു ടീം യൂണിഫോമിലും രണ്ട് ടീം മഫ്തിയിലുമായി പ്രത്യേക പരിശോധന സംവിധാനവും ശക്തമാണ്.