വൈത്തിരി ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആനിമേറ്റര്‍, കൗണ്ടര്‍ സ്റ്റാഫ്, സെയില്‍സ് പേഴ്‌സണ്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 41 വയസ്സ്. കൂടിക്കാഴ്ച ജനുവരി 12 ന് രാവിലെ 11 മുതല്‍ 3 വരെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നടക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9778783522, 9744046365
