സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന ‘സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്’ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍,  കളരിപ്പയറ്റ്, കുങ് ഫു എന്നിവയാണ് പഠനവിഷയങ്ങള്‍. 15 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 20ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, 9447683169.