സംയുക്ത വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍, നാഷണല്‍ വോട്ടേഴ്‌സ് ഡേ എന്നിവയോടനുബന്ധിച്ച് യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ജനാധിപത്യ ബോധം വളര്‍ത്തുക, വോട്ട് ചെയ്യുന്നതിനുള്ള അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 44 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജനാധിപത്യ മൂല്യങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയകളെയും അടിസ്ഥാനമാക്കിയാണ് പ്രശ്‌നോത്തരി തയ്യാറാക്കിയത്. ഒന്നാം സ്ഥാനം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെയും രണ്ടാം സ്ഥാനം യൂണിവേഴ്‌സിറ്റി കോളേജിലെയും മൂന്നാം സ്ഥാനം പബ്ലിക് ഹെല്‍ത്ത് ലാബിലെയും വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. വിജയിച്ച ടീമുകള്‍ നാഷണല്‍ വോട്ടേഴ്‌സ് ഡേയില്‍ ചീഫ് ഇലക്ഷന്‍ ഓഫീസ് നടത്തുന്ന സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടി.