പരപ്പനങ്ങാടി നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എംഎൽഎ അറിയിച്ചു. നേരത്തെ 67 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുക കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന് അപര്യാപ്തമായതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ മുഖേനയാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചിട്ടുള്ളത്. ടെൻഡർ അടക്കമുള്ള തുടർ നടപടികൾ പൂർത്തീകരിച്ച് അടിയന്തരമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി എംഎൽഎ അറിയിച്ചു.