മൂന്ന് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു ശേഷം എടത്വ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് കുന്നേല്‍ ലക്ഷം വീട് കോളനിയില്‍ കുടിവെളളം എത്തി. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയത്. 14 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. അമ്പിയായത്ത് പടി മുതല്‍ കുന്നേല്‍ ലക്ഷം വീട് കോളനിവരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കുടിവെള്ളം എത്തിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബെറ്റി ജോസഫ് അധ്യക്ഷത വഹിച്ചു.
