വ്യവസായ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി സംസ്ഥാന സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് ബോധവത്കരണ പരിശീലന പരിപാടി സമാപിച്ചു. മുവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകള്‍ക്ക് കീഴിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് രണ്ടാം ദിനത്തിൽ ക്ലാസ് സംഘടിപ്പിച്ചത്.

വ്യവസായ വകുപ്പിനു കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് രണ്ടുദിവസം നീണ്ടുനിന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്. കണയന്നൂർ, കൊച്ചി, ആലുവ, നോർത്ത് പറവൂർ താലൂക്കുകള്‍ക്ക് കീഴിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ആദ്യദിനം പരിശീലനം നൽകിയത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിശീലന പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ഇ.ഐ) ആര്‍. സംഗീത അധ്യക്ഷത വഹിച്ചു. കെ – സ്വിഫ്റ്റ് ഏക ജാലക സംവിധാനത്തെ കുറിച്ചുള്ള ക്ലാസ്സിന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ നേതൃത്വം നല്‍കി. പരിപാടിയിൽ നൂറിലധികം പേർ പങ്കെടുത്തു.