പത്തനംതിട്ട: വെള്ളപ്പൊക്കം മൂലം ക്യാമ്പില്‍ താമസിച്ചവര്‍ക്കും വീടുകളിലും മറ്റ് സ്ഥലങ്ങളിലും താമസിച്ചവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതിനായി അര്‍ഹരായവരുടെ പേരു വിവരം അടങ്ങിയ ലിസ്റ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഈമാസം അഞ്ചിന് അകം അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കു നല്‍കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു.