പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധന ഉത്തരവ് പിന്‍വലിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ദുരിതാശ്വാസനിധി ധനസമാഹരണം: യോഗം ഇന്ന് (3)
പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാതലത്തില്‍ ധനസമാഹരണം നടത്തുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, സുബ്രതാ വിശ്വാസ് ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് (3) ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.