വ്യവസായ വാണിജ്യ ഡയറ്ക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ബ്യൂട്ടി ആൻഡ് വെൽനെസ്സ് ,
പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനൽ ബേക്കറി എന്നീ കോഴ്സുകളാണ് എറണാകുളം ജില്ലയിലെ നവ സംരംഭകർക്ക് വേണ്ടി സംഘടിപ്പിക്കുന്നത്. സിങ്കപ്പൂർ വർക്‌ഫോഴ്‌സ്‌ ഇന്റർനാഷണൽ സ്കിൽ സർട്ടിഫിക്കേഷൻ (WISC) ഉള്ള 1 മാസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള മേൽ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7 ദിവസം കൊല്ലം കുളക്കട യിലുള്ള ASAP ട്രെയിനിംഗ് സെൻ്ററിലും തുടർന്നുള്ള ദിവസങ്ങളിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലും വച്ച് പരിശീലനം നൽകുന്നതാണ്. ആദ്യ ഘട്ടത്തിൽ 20 പേക്ക് വീതം പരിശീലനം നൽകുന്നു. ഈ മേഖലയിൽ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം മുഖേനയോ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസ് വഴിയോ ജനുവരി 13 വെള്ളിയാഴ്ച 5 മണിക്ക് മുൻപായി അപേക്ഷ നൽകാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക . Call centre (ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം): 9188401707