നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടത്തുന്നു. പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാളെ (ചൊവ്വ) രാവിലെ 10 ന് ജില്ലാ കളക്ടര്‍ എ. ഗീത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ജീവിത നൈപുണ്യം, ലഹരി വിമുക്ത വിദ്യാലയം- കുട്ടികള്‍ക്കുള്ള പങ്ക്, ആരോഗ്യകരമായ ഭക്ഷണ രീതി, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.
